തച്ചമ്പാറ: കാഞ്ഞിരപ്പുഴയുടെ അഭിമാനമായി ഉദയകുമാർ. മിസ്റ്റർ കേരള ശരീര സൗന്ദര്യ മത്സരത്തിൽ മാസ്റ്റേഴ്സ് വിഭാഗം രണ്ടാം സ്ഥാനം കരസ്ഥമാക്കിയാണ് ഉദയകുമാർ നാട്ടിലെ താരമായത്.
തച്ചമ്പാറ സ്റ്റാർസ് ഹെൽത്ത് ക്ലബ്ബിലാണ് ഉദയകുമാർ വർക്ക് ഔട്ട് ചെയ്യുന്നത്. രണ്ട് തവണ മിസ്റ്റർ പാലക്കാട് പട്ടം സ്വന്തമാക്കിയിട്ടുണ്ട്. അതിന് പുറമേ ഇന്റർനാഷണൽ മത്സരങ്ങൾ ഉൾപ്പെടെയുള്ള മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്.