ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ബി.ജെ.പിയിൽ ചേരാനായി ഇന്ന് വൈകീട്ട് മൂന്നുമണിയോടെയാണ് അനിൽ ആന്റണി ഡൽഹിയിലെ ദേശീയ ആസ്ഥാനത്ത് എത്തിയത്.
പരസ്യം
ബി.ജെ.പി നേതാക്കളായ വി. മുരളീധരൻ, പീയുഷ് ഗോയൽ,കെ. സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടിയിലേക്കുള്ള ഔദ്യോഗിക പ്രവേശനം. ബി.ജെ.പി നേതാവ് പീയുഷ് ഗോയൽ ആണ് അംഗത്വം കൈമാറിയത്. അനിൽ ആന്റണിയെ ബി.ജെ.പിയിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് വി. മുരളീധരൻ പറഞ്ഞു.
രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ് തന്റെ ധര്‍മ്മമെന്ന് അനില്‍ ആന്റണി. ധര്‍മ്മോം രക്ഷതീ രക്ഷതാഹാ എന്ന് പറഞ്ഞാണ് അനില്‍ ആന്റണി തന്റെ പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ് തന്റെ ധര്‍മ്മമെന്ന് വിശ്വസിക്കുന്നതായി പറഞ്ഞ അനില്‍ ആന്റണി, രാജ്യത്തെ വികസനത്തിലെത്തിക്കുന്നതിനുള്ള വ്യക്തമായ കാഴ്ചപ്പാട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുണ്ടെന്നും പ്രതികരിച്ചു.
കുടുംബവാഴ്ചയ്ക്ക് കൂട്ടുനില്‍ക്കുന്നവരാണ് കോണ്‍ഗ്രസുകാരെന്നും അനില്‍ ആന്റണി വിമര്‍ശിച്ചു. കുടുംബ ബന്ധങ്ങളില്‍ രാഷ്ട്രീയമില്ല, അച്ഛന്‍ തന്നെ സംബന്ധിച്ച് ഏറ്റവും ആദരണീയനാണെന്നും കുടുംബത്തിലെ വ്യക്തികള്‍ക്ക് വിവിധ രാഷ്ട്രീയമുണ്ടാകുന്നത് സ്വാഭാവികമാണെന്നും അനില്‍ ആന്റണി പറഞ്ഞു.