അട്ടപ്പാടി: കിണറ്റുകരയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പിന് നേരെ കാട്ടാനയുടേ ആക്രമണം. ജീപ്പ് കുത്തിമറിച്ചിട്ടു. ആനവായി സ്വദേശി ചെല്ലന്റെ വാഹനമാണ് തകർത്തത്. തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. പാലപ്പട ഊരിൽ നിന്ന് മടങ്ങവേ അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നിലകപ്പെടുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തിനിടെ ഡ്രൈവർ പുറത്തേക്ക് ചാടി ഓടിമാറിയതിനാല്‍ അത്യാഹിതം ഒഴിവായി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. അതേസമയം കാട്ടാന ആക്രമിക്കുമ്പോൾ ജീപ്പിൽ കൂടുതൽ പേരുണ്ടായിരുന്നതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. മാതൃഭൂമി റിപ്പോർട്ട് പ്രകാരം ആനവായി ഊരിലെ മുരുകന് (50) ആനയുടെ കൊമ്പ് തട്ടി പരിക്കേറ്റതായും, ആനവായി സ്വദേശികളായ ചന്ദ്രൻ (42), ചന്ദ്രൻ (51), സോമൻ (45), സുരേഷ് (25), ഡ്രൈവർ ഷിജു (25) എന്നിവർ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടതായും പറയുന്നു.
ജീപ്പ് പാടെ തകർന്ന നിലയിലാണ്. കഴിഞ്ഞയാഴ്ചയും ചിണ്ടക്കിയിൽ ഓടുന്ന ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായിരുന്നു