മണ്ണാർക്കാട്: നേപ്പാളിൽ വെച്ച് നടന്ന ബിറാറ്റ് ഗോൾഡ് കപ്പ് ടൂർണ്ണമെന്റിൽ ലൂക്ക സോക്കർ ക്ലബ്ബിന് വേണ്ടി കളിച്ച് ക്ലബ്ബിനെ ഫൈനലിലെത്തിക്കുക വഴി അവിടെയുള്ള ഫുട്ബോൾ ആരാധകരുടെ മനം കവർന്ന മണ്ണാർക്കാടിന്റെ താരം അജ്മൽ ഫായിസിന് ആദരം. ടാലന്റീന ആർട്സ് ആൻറ് സ്പോർട്സ് ക്ലബ് ആണ് അനുമോദനം സംഘടിപ്പിച്ചത്.
സൗത്ത് പള്ളിക്കുന്നിലെ പോത്തൻ വീട്ടിൽ അജ്മൽ ഫായിസ് ബാല്യം മുതലേ നാട്ടിലെ ഫുട്ബോൾ താരമാണ്. കല്ലടി കോളേജ് ടീം അംഗമായ അജ്മൽ, വിവിധ ക്ലബ്ബുകൾക്കു വേണ്ടി ഒട്ടനവധി അഖില കേരള ഫുട്ബോൾ മൽസരങ്ങൾക്ക് ബൂട്ടണിഞ്ഞിട്ടുണ്ട്. റൈറ്റ് വിങ്ങ് സൈഡ് പ്ലയറാണ് അജ്മൽ.
ഭാവിയിൽ കേരളത്തിനും, ഇന്ത്യക്കും വേണ്ടി അജ്മൽ ഫായിസിന് കളിക്കുവാൻ കഴിയട്ടെ എന്ന് ചടങ്ങിൽ വെച്ച് ക്ലബ്ബ് ഭാരവാഹികൾ ആശംസിച്ചു.
ചടങ്ങിൽ അണ്ടർ 18 പാലക്കാട് ജില്ലാ ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച ശാമിലിനെയും പറപ്പൂർ എഫ് സി തൃശൂരിന് വേണ്ടി കളിക്കുന്ന വിഷ്ണു എന്നിവരെയും ആദരിച്ചു .
പരിപാടിയിൽ ക്ലബ് ഭാരവാഹികൾ , ക്ലബ് രക്ഷാധികാരികൾ , നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു .