മണ്ണാർക്കാട്: അരിയൂർ കണ്ടമംഗലം റോഡിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് 4 വയസ്സുകാരി മരിച്ചു. കോട്ടോപ്പാടം മേലെ അരിയൂരിൽ താമസിക്കുന്ന നിഷാദിന്റെ മകൾ ഫാത്തിമ്മ നഫല യാണ് മരിച്ചത്.
ഇന്ന് വൈകീട്ട് 3 മണിയോടെയായിരുന്നു സംഭവം. അമ്പാഴക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ഇടിച്ചത്. കുട്ടിയെ ഉടനെ വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.