മൈസൂരിലേക്ക് വിനോദയാത്ര പോയ മലപ്പുറം സ്വദേശികളെ ബന്ദിയാക്കി

മൈസൂരിലേക്ക് വിനോദയാത്ര പോയ മലപ്പുറം സ്വദേശികളെ ബന്ദിയാക്കി രണ്ടരലക്ഷം രൂപ കവർന്നു.
കാളികാവ് പള്ളിശ്ശേരി സ്വദേശികളായ പി.കെ. ഷറഫുദീൻ, പി.വി. സക്കീർ, സി. ഷറഫുദീൻ, ലബീബ്, പി.കെ. ഫാസിൽ എന്നിവരെയാണ് ബന്ദിയാക്കിയത്. ഗുണ്ടാസംഘത്തിന്റെ പിടിയിൽകപ്പെട്ട യുവാക്കളെ പോലീസ് രക്ഷപെടുത്തുകയായിരുന്നു.  താമസ സ്ഥലം കണ്ടെത്താൻ സഹായിക്കാമെന്ന് പറഞ്ഞു കൂടെ കൂടിയ ഓട്ടോ ഡ്രൈവറുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നത്.ഓട്ടോ ഡ്രൈവർ മൈസൂരു എസ്എസ് നഗറിലെ വാടക ക്വാട്ടേഴ്സിൽ ഇവരെ പൂട്ടിയിട്ടു.പിന്നീട് മുറിയിലെത്തിയ ഒമ്പതംഗ സംഘം ആക്രമിക്കുകയും, ഭീഷണിപ്പെടുത്തി വാഹനത്തിൽ കയറ്റി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയെന്നും യുവാക്കൾ പറയുന്നു..ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പണം ഗുണ്ടാസംഘത്തിന്റെ അക്കൗണ്ടിലേക്ക് അയപ്പിക്കുകയായിരുന്നു.വിനോദയാത്ര പോയവർ തുടർച്ചയായി പണം ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Previous Post Next Post

نموذج الاتصال