കോട്ടോപ്പാടം: വേങ്ങ പള്ളിക്ക് സമീപം നടന്ന വാഹനാപകടത്തിൽ യുവാവ് മരിച്ചു. മേലാറ്റൂർ ചെമ്മാണിയോട് ഉച്ചാരക്കടവ് ദാസന്റെ മകൻ നിധിൻ ദാസ് (23) ആണ് മരിച്ചത്.
ദാസന് സാരമായ പരിക്കേറ്റു. ഇന്ന് ഉച്ചക്ക് ആയിരുന്നു സംഭവം. നിധിൻ ദാസും, ദാസനും സഞ്ചരിച്ചിരുന്ന ബൈക്കും ഓട്ടോവാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
കുമരംപുത്തൂർ ഭാഗത്ത് നിന്ന് ഉച്ചാരക്കടവിലേക്ക് പോകുകയായിരുന്ന ബൈക്കും, എതിർദിശയിൽ നിന്നും വരികയായിരുന്ന ഓട്ടോവാനും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിധിൻ ഓട്ടോ വാനിനടിയിലേക്കും ദാസൻ സമീപത്തെ ആലിനടുത്തേക്കും തെറിച്ചു വീണു. നാട്ടുകാർ ഉടനെ ഇരുവരേയും വട്ടമ്പലത്തേ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നിധിന്റെ ജീവൻ രക്ഷിക്കാനായില്ല. ദാസന്റെ കൈയ്ക്കും കാലിനും പരിക്കുണ്ട്. പൂളച്ചിറയിലെ ബന്ധുവിന്റെ വിവാഹചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. നിധിൻ പാണ്ടിക്കാടുള്ള സഫ ജ്വല്ലറിയിലെ ജീലനക്കാരനാണ്.
അമ്മ: രത്നകുമാരി
സഹോദരങ്ങൾ: നിഖിൽ ദാസ്, നികേഷ് ദാസ്