മണ്ണാർക്കാട്: കല്ലടിക്കോട് ദേശീയപാതയിൽ ഇന്ന് പുലർച്ചയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കടമ്പഴിപ്പുറം പുലാപ്പറ്റ ഉമ്മനഴി പരേതനായ മാനുവിന്റെ മകൻ സുബ്രഹ്മണ്യനാണ് (36) മരിച്ചത്. പാലക്കാട് നിന്നും ബന്ധുവുമൊത്ത് വീട്ടിലേക്ക് വരികയായിരുന്ന സുബ്രഹ്മണ്യൻ സഞ്ചരിച്ചിരുന്ന ബൈക്ക് കെഎസ്ആർടിസിയിൽ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുബ്രഹ്മണ്യനെ വിദഗ്ദ ചികിത്സക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന ഭാര്യ സഹോദരൻ ഷിജിത്തിന്റെ പരിക്ക് സാരമുള്ളതല്ല എന്നാണ് ലഭിക്കുന്ന വിവരം. സുബ്രഹ്മണ്യന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മാർട്ടം നടത്തി.
അമ്മ: പാറു
ഭാര്യ: ഷൈനി
മക്കൾ: അമൽനാഥ്, അതുൽനാഥ്