താനൂർ ബോട്ടപകടം; ഒരു കുടുംബത്തിലെ 14 പേർക്ക് ദാരുണാന്ത്യം

താ​നൂ​ർ ബോ​ട്ട​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ​ത്​ ഒ​രു കു​ടും​ബ​ത്തി​ലെ 14 പേ​ർ​ക്ക്. ഇവരുടെ ബന്ധുക്കളായ രണ്ട് പേർക്കും ജീവൻ നഷ്ടമായി. മലപ്പുറം താനൂരിലുണ്ടായ ബോട്ട് ദുരന്തത്തിൽ മരണസംഖ്യ 22 ആയി .അപകടത്തിൽ ഒരു കുടുംബത്തിൽ നിന്നുള്ള 14 പേർ ദാരുണമായി മരിച്ച വാർത്ത നാടിനെ കണ്ണീരിലാഴ്ത്തി. 

ഒരു കുട്ടി അത്യാസന്ന നിലയിലുമാണ്. പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ കുന്നുമ്മൽ കുടുംബത്തിലെ ജാബിറിന്റെ ഭാര്യ ജൽസിയ എന്ന കുഞ്ഞിമ്മു (42) മകൻ ജറീർ (12) മകൾ ജന്ന (8), സൈതലവിയുടെ ഭാര്യ സീനത്ത് (43) മക്കളായ അസ്ന (18 ), ഷംന (16) സഫ്‌ല (13 ), ഫിദദിൽന (8) സഹോദരി നുസ്റത്ത് (35),​ മകൾ ആയിഷ മെഹ്രിൻ (ഒന്നര), സഹോദരൻ സിറാജിന്റെ ഭാര്യ റസീന (27) ഷഹറ (8) ഫാത്തിമ റിഷിദ (7) നൈറ ഫാത്തിമ (8മാസം) എന്നിവരാണ് മരിച്ചത്.

ബോട്ടിന്റെ ഒരു ഭാഗം ചെരിഞ്ഞതോടെ കുറച്ചു പേർ പുഴയിലേക്കു ചാടിയെന്നാണ് ആദ്യമായി അപകട സ്ഥലത്തെത്തിയവർ പറയുന്നത്.അതിന്റെ പരിഭ്രാന്തിയിൽ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങിയപ്പോൾ ബോട്ട് തലകീഴായ് മറഞ്ഞതാകാമെന്നാണ് നിഗമനം. അപകടത്തിൽപ്പെട്ട ബോട്ടിന് രണ്ടു തട്ടുകളുണ്ട്. ബോട്ട് തലകീഴായ് മറിഞ്ഞതോടെ കുറെപ്പേർ അതിനുള്ളിൽപ്പെട്ടു. ഇത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. 2 മണിക്കൂറിനു ശേഷം ബോട്ട് കരയ്ക്ക് വലിച്ചടുപ്പിക്കുമ്പോൾ ഒട്ടേറെ പേർ അതിൽ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

പൊലിഞ്ഞത് 22 ജീവനുകൾ

അപകടത്തില്‍ മരിച്ച 22 പേരുടെ വിവരങ്ങളാണ് ഔദ്യോഗികമായി പുറത്തുവന്നിട്ടുള്ളത്. ഇതില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായി പത്തോളം പേര്‍ ചികിത്സയിലുണ്ട്. 

താനൂര്‍ അപകടത്തില്‍ മരിച്ചവരുടെ പേരു വിവരങ്ങള്‍

1 ഹസ്ന (18) പരപ്പനങ്ങാടി
2 സഫ്ന (7) പരപ്പനങ്ങാടി
3 ഫാത്തിമ മിൻഹ(12)ഓലപ്പീടിക
4 സിദ്ധിക്ക്‌ (35) ഓലപ്പീടിക)
5 ജഴൽസിയ(40)പരപ്പനങ്ങാടി
6 അഫ്ലഹ് (7)പട്ടിക്കാട്
7 അൻഷിദ് (10) പട്ടിക്കാട്)
8 റസീന പരപ്പനങ്ങാടി
9 ഫൈസാൻ (4)ഓലപ്പീടിക
10 സബറുദ്ധീൻ (38) പരപ്പനങ്ങാടി
11 ഷംന (17)പുതിയ കടപ്പുറം
12 ഹാദി ഫാത്തിമ (7)മുണ്ടു പറമ്പ്
13 സഹറ ഓട്ടുംപുറം
14 നൈറ ഓട്ടുംപുറം
15 സഫ്ല ഷെറിൻ പരപ്പനങ്ങാടി
16 റുഷ്‌ദ പരപ്പനങ്ങാടി
17 ആദില ശെറി ചെട്ടിപ്പടി
18 അയിഷാബി ചെട്ടിപ്പടി
19 അർഷാൻ ചെട്ടിപ്പടി
20 അദ്നാൻ ചെട്ടിപ്പടി
21 സീനത്ത് (45 )ചെട്ടിപ്പടി
22 ജെറിർ (10) പരപ്പനങ്ങാടി

അപകട മുന്നറിയിപ്പ് അവഗണിച്ചുള്ള യാത്രയാണ് വൻ ദുരന്തത്തിന് വഴിവെച്ചത്. അനുവദിച്ചതിലും അധികം യാത്രക്കാരെ കുത്തിനിറച്ചായിരുന്നു ബോട്ട് യാത്ര നടത്തിയത്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെയുള്ള യാത്ര അപകടത്തിന്റെ തോത് വർധിപ്പിച്ചെന്നാണ് പ്രാഥമിക നിഗമനം
Previous Post Next Post

نموذج الاتصال