ഇന്ത്യയുടെ നിലനില്പ് ഗാന്ധിയൻ ആശയങ്ങളിൽ അധിഷ്ഠിതം

മണ്ണാർക്കാട്: ഇന്ത്യ എന്ന ആശയം നിലനില്ക്കുന്നത് ഗാന്ധി ദർശനങ്ങളിൽ ഊന്നിയാണെന്നും, ഗാന്ധിയൻ ആശയങ്ങൾ തമസ്ക്കരിച്ചാൽ ഇന്ത്യ എന്ന ആശയം തന്നെ തകരും എന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി. വിജയകുമാർ പറഞ്ഞു. ഗാന്ധി ദർശൻ വേദി മണ്ണാർക്കാട് നിയോജക മണ്ഡലം കൺവെൻഷൻ മണ്ണാർക്കാട് വെച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം ചെയർമാൻ വി.പി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ കെ.ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മെയ് 30 ന് മണ്ണാർക്കാട് വെച്ച് സൗജന്യ  നേത്ര പരിശോധന തിമിര നിർണ്ണയ ക്യാമ്പ് നടത്താനും,  സ്കൂളുകൾ കേന്ദ്രീകരിച്ച് ഗാന്ധി ക്വിസ്, ചരിത്ര സെമിനാർ, ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്താനും, മുൻസിപ്പാലിറ്റി, പഞ്ചായത്ത് തലങ്ങളിൽ ഗാന്ധി ദർശൻ വേദി മണ്ഡലം കമിറ്റികൾ രൂപീകരിക്കാനും തീരുമാനിച്ചു. ഗാന്ധി ദർശൻ വേദി മണ്ണാർക്കാട് മുൻസിപ്പൽ മണ്ഡലം ചെയർമാനായി സുരേഷ് എം നടമാളികയെ കൺവെൻഷനിൽ വെച്ച് തിരഞ്ഞെടുത്തു. എം.സി.ജോയ് , എം.സി. വർഗ്ഗീസ്, ഡി.വിജയലക്ഷ്മി, മേരി സന്തോഷ്, ആലീസ് ജോസഫ് , ആർ. മണി, പി.രാധാകൃഷ്ണൻ, എം.സുരേഷ്, സി.എച്ച്. മൊയ്തുട്ടി, സെന്തിൽ എന്നിവർ സംസാരിച്ചു.
Previous Post Next Post

نموذج الاتصال