കോട്ടോപ്പാടം കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാനപാതയില്‍ കോട്ടോപ്പാടം വേങ്ങയില്‍ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു.അലനല്ലൂര്‍ കൂമഞ്ചിറ കോട്ടോപ്പാടന്‍ വീട്ടില്‍ ഹംസയുടെ മകന്‍ ഉമ്മര്‍ ഫാറൂഖിനാണ് (32) പരിക്കേറ്റത്.
ഇന്ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും അലനല്ലൂരിലേക്ക് പോവുകയായിരുന്ന ബൈക്കും, എതിര്‍ ദിശയില്‍ വരികയായിരുന്ന പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഉമ്മര്‍ ഫാറൂഖിന്റെ വലതുകാല്‍പാദം അറ്റു. നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.