മണ്ണാർക്കാട് നഗരസഭയിലെ 2 സ്പെഷ്യൽ സ്കൂളുകളായ BRS ഓട്ടിസം സെന്ററിലേക്കും, സൺഡോമിനിക് സ്പെഷ്യൽ സ്കൂളുകളിലേക്കും വിദ്യാർത്ഥികൾക്കാവശ്യമായ പഠന ഉപകരണങ്ങൾ വിതരണം ചെയ്തു.
മണ്ണാർക്കാട് നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഒരു ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ നിർവ്വഹിച്ചു. ചടങ്ങിൽ കൗൺസിലർ മാരായ സിന്ധു, രാധാകൃഷ്ണൻ, സൗദാമിനി, മുഹമ്മദാലി മാസ്റ്റർ, സ്കൂൾ പിടിഎ പ്രസിഡന്റ് മുജീബ് പെരുമ്പിടി,സ്കൂൾ എച്ച് എം അബൂബക്കർ, ശ്രീരേഖ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
നിലവിലുള്ള നഗരസഭയിലെ ബിആർസി ഓട്ടിസം സെന്ററിൽ സൗകര്യങ്ങൾ വളരെ പരിമിതമാണ്. വിദ്യാർത്ഥികൾക്ക് അനുയോജ്യമായ സുഖസൗകര്യങ്ങളോടുകൂടിയുള്ള പുതിയൊരു കേന്ദ്രം വരും വർഷങ്ങളിൽ നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ചെയർമാൻ പറഞ്ഞു.