പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

അട്ടപ്പാടി:അട്ടപ്പാടി ശിരുവാണി പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. അട്ടപ്പാടി ചിറ്റൂർ ഭാഗത്താണ് ദാരുണമായ ഈ സംഭവം ഉണ്ടായത്.  മലപ്പുറം പൊന്നാനി അത്താണി സ്വദേശി അമീന്‍ മുഹമ്മദ് (19) ആണ് മരിച്ചത്.വളാഞ്ചേരി മജ്‍ലിസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ് അമീന്‍. പഠന യാത്രയുടെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ അട്ടപ്പാടിയില്‍ എത്തിയത്. കുളിക്കുന്നതിനിടെ വിദ്യാര്‍ഥി വെള്ളത്തിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നെന്ന് അധ്യാപകരും വിദ്യാര്‍ഥികളും പറയുന്നു. മൃതദേഹം അഗളി സാമൂഹിക ആരോഗ്യ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്
Previous Post Next Post

نموذج الاتصال