മണലടി ഭാഗത്ത് രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു; ജാഗ്രത വേണമെന്ന് നാട്ടുകാർ

മണ്ണാർക്കാട്: മണലടി സ്ക്കൂൾ പരിസരത്ത് തെരുവ് നായ ആക്രമണമുണ്ടായി. രണ്ട് പേർക്ക് കടിയേറ്റതായാണ് വാർത്തകൾ വരുന്നത്. ആക്രമണകാരിയായ നായക്ക് പേ വിഷ ബാധ ഉണ്ടെന്നുള്ള സംശയത്തിലാണ് നാട്ടുകാർ. ഇന്ന് രാവിലെയാണ് സംഭവം നടന്നതായി പറയുന്നത്. ആയത് കൊണ്ട് അതീവ ജാഗ്രത പുലർത്തണമെന്ന സന്ദേശം പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്യപ്പെടുന്നുണ്ട്. വെള്ളാരംകുന്ന്, പറശ്ശേരി, മുതുവല്ലി എന്നീ വാർഡുകളിലുള്ള ആളുകൾക്കാണ് പരിക്ക് പറ്റിയതെന്നാണ് സൂചന. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായും പറയുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേ ഉള്ളൂ. 

പരിസരവാർഡുകളിലുള്ളവർ മദ്രസയിലേക്ക് പോകുന്ന വിദ്യാർത്ഥികൾ, പുലർച്ചെ കാൽനടയായി പോകുന്നവർ എന്നിവർ ജാഗ്രത പാലിക്കണമെന്നും നാട്ടുകാർ പറയുന്നു. ഈ ഭാഗത്ത് രാത്രിയിൽ വാഹനങ്ങൾക്ക് നേരെ തെരുവ് നായകൾ ചാടി ഭീതിപ്പെടുത്തുന്നതും പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്
Previous Post Next Post

نموذج الاتصال