NCERT സ്ക്കൂൾ പാഠ്യ പദ്ധതിയിൽ പരിണാമതത്വങ്ങൾ പുന:സ്ഥാപിക്കുക

മണ്ണാർക്കാട്:   NCERT സിലബസ്സിൽ നിന്നും ഒഴിവാക്കപ്പെട്ട പരിണാമതത്വങ്ങൾ പുന:സ്ഥാപിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മണ്ണാർക്കാട് മേഖല സമ്മേളനം  സർക്കാരിനോട് ആവശ്യപ്പെട്ടു.   മേഖലാ സമ്മേളനം  പരിഷത്ത് ജില്ലാ സെക്രട്ടറി   സുനിൽകുമാർ  ഉദ്ഘാടനം ചെയ്തു. അനിത. ഇ പി അധ്യക്ഷത വഹിച്ചു.  ജില്ലാ  ട്രഷറർ രാമചന്ദ്രൻ സംഘടനാ രേഖ അവതരിപ്പിച്ചു. മേഖല സെക്രട്ടറി സ്വാമിനാഥൻ റിപ്പോർട്ടും ട്രഷറർ യദു കണക്കും അവതരിപ്പിച്ചു.  ജില്ലാ പ്രസിഡണ്ട് കെ.ബാലസുബ്രഹ്മണ്യൻ, കെ.എസ്.സുധീർ, വിഷ്ണു തുടങ്ങിയവർ സംസാരിച്ചു. 

പുതിയ ഭാരവാഹികളായി M.രാമചന്ദ്രൻ (പ്രസിഡണ്ട് ) ശ്രീരഞ്ജിനി സി (വൈ സ് പ്രസിഡന്റ്), യദു.കെ (സെക്രട്ടറി), ഉമ എൻ വി(ജോ.സെക്രട്ടറി) ഷമാൽ. പി.കെ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Previous Post Next Post

نموذج الاتصال