മണ്ണാർക്കാട്: ജെ സി ഐ മണ്ണാർക്കാടിന്റെ ആഭിമുഖ്യത്തിൽ ഏകദിന പ്രസംഗ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. ജെ സി ഐ മണ്ണാർക്കാട് ചാപ്റ്റർ പ്രസിഡണ്ട് ശിവപ്രകാശ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ജെ സി ഐ മണ്ണാർക്കാടിൻ്റെ മുൻ പ്രസിഡണ്ട് അജിത്ത് പ്രസാദ് ഉദ്ഘാടനം ചെയ്തു. ജെ സി ഐ ദേശീയ പരിശീലകൻ പ്രമോദ് പി.കെ. ബാലകൃഷ്ണൻ ക്ലാസ്സിന് നേതൃത്വം നൽകി.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ ക്ലാസ്സിൽ പങ്കെടുത്തു. ക്ലാസ്സ് വളരെയധികം ഉപകാരപ്പെട്ടെന്നും, സ്റ്റേജ് ഫിയർ ഇല്ലാതെ കോൺഫിഡണ്ടായി സംസാരിക്കാനും, പ്രസംഗം എങ്ങനെയായിരിക്കണമെന്ന അറിവും ക്ലാസ്സിലൂടെ ലഭിച്ചെന്ന് പരിശീലന പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു. അഡ്വ: ബോബി ജേക്കബ് സ്വാഗതം പറഞ്ഞു, ശ്രുതി നന്ദി പ്രകാശിപ്പിച്ചു