മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

മണ്ണാര്‍ക്കാട്:  സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയ്ക്കും സര്‍ക്കാര്‍ അനാസ്ഥയ്ക്കും ഉദ്യോഗസ്ഥ അലംഭാവത്തിനുമെതിരെ മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.കോടതിപ്പടിയില്‍ നിന്നും തുടങ്ങിയ  പ്രകടനം പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ടി.എ.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍ അധ്യക്ഷനായി. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടി, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഹുസൈന്‍ കോളശ്ശേരി സ്വാഗതവും പി.മുഹമ്മദാലി അന്‍സാരി നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് മണ്ഡലം ട്രഷറര്‍ ആലിപ്പു ഹാജി, തച്ചമ്പറ്റ ഹംസ, ഒ.ചേക്കു മാസ്റ്റര്‍, റഷീദ് മുത്തനില്‍, കളത്തില്‍ ഹുസൈന്‍, മജീദ് തെങ്കര, ടി.കെ ഫൈസല്‍, ടി.കെ ഹംസക്കുട്ടി, കെ.സി അബ്ദുറഹിമാന്‍, മുജീബ് പെരിമ്പിടി, അസീസ് പച്ചീരി, കെ.കെ ബഷീര്‍, യൂസഫ് പാക്കത്ത്, ഉസ്മാന്‍ കൂരിക്കാടന്‍, യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ നൗഷാദ് വെളളപ്പാടം, സെക്രട്ടറി അഡ്വ.നൗഫല്‍ കളത്തില്‍, മണ്ഡലം ജനറള്‍ സെക്രട്ടറി നൗഫല്‍ താളിയില്‍, ട്രഷറര്‍ ഷറഫു ചങ്ങലീരി, പ്രവാസിലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ തെക്കന്‍, മുഹമ്മദ് അഷറഫ് എന്ന ഇണ്ണി, മുജീബ് മല്ലിയില്‍, കമാല്‍, സഹദ് അരിയൂര്‍, സി.ഷഫീഖ് റഹിമാന്‍, ഹംസ കുറുവണ്ണ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Previous Post Next Post

نموذج الاتصال