മണ്ണാർക്കാട്: പൊമ്പ്രയിൽ നിയന്ത്രണം വിട്ട വാൻ വീടിന്റെ മതിൽ ഇടിച്ചുതകർത്തു. ആളപായമില്ല. ഇന്നലെ മൂന്ന് മണിയോടെയാണ് സംഭവം പൊമ്പ്ര -പൊന്നംകോട് റോഡിൽ ഹാർഡ് വെയർ കടയോടു ചേർന്ന വീടിന്റെ മതിലാണ് ഇടിച്ചു തകർത്തത്. കടയിലേക്ക് സാധനങ്ങൾ വിതരണം ചെയ്യുന്ന വാനാണ് അപകടത്തിൽപ്പെട്ടത്.