കാണാതായ യുവാവ് മരിച്ച നിലയിൽ

മണ്ണാർക്കാട്: കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടോപ്പാടം കണ്ടമംഗലം കല്ലുവെട്ടിൽ വീട്ടിൽ ഹസ്സന്റെ മകൻ റിഷാൻ (18) ആണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഈ മാസം 19ാം തീയ്യതി മുതലാണ് റിഷാനെ കാണാതായത്. റിഷാനിനെ കണ്ടെത്താനായി സോഷ്യൽ മീഡിയ വഴിയും, മറ്റും വ്യാപക തിരിച്ചൽ നടത്തിയിരുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കൾ മണ്ണാർക്കാട് പോലീസിലും പരാതി നൽകിയിരുന്നു.  

മാതാവ്: റംല
സഹോദരൻ: റിസ്വാൻ

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Previous Post Next Post

نموذج الاتصال