റെസ്ലിംഗ്: തിരുവനന്തപുരം ജേതാക്കള്‍

മണ്ണാര്‍ക്കാട്: സംസ്ഥാന അണ്ടര്‍ 15 റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ മണ്ണാര്‍ക്കാട് സമാപിച്ചു.ഫ്രീസ്റ്റൈല്‍ വിഭാഗം മത്സരത്തില്‍ 54 പോയിന്റ് നേടി തിരുവനന്തപുരം ജില്ല ചാമ്പ്യന്‍മാരായി. 36 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും 16 പോയിന്റുമായി തൃശ്ശൂര്‍ മൂന്നാം സ്ഥാനവും നേടി.വെള്ളിയാഴ്ച നടന്ന ഗ്രീക്കോ റോമന്‍ വനിതാ വിഭാഗം മത്സരത്തില്‍ 34 പോയിന്റ് നേടി പാലക്കാട് ജില്ല ചാമ്പ്യന്‍മാരായി.32 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനവും 29 പോയിന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനവും നേടി. ഫ്രീസ്റ്റൈല്‍ മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റു കൂടിയായ കെ.പ്രേംകുമാര്‍ എംഎല്‍എ നിര്‍വ്വഹിച്ചു.റെസ്ലിംഗ് അസോസിയേഷന്‍ പ്രസിഡന്റ് കെ.വിനയന്‍ അധ്യക്ഷനായി. ദേശീയ സെക്രട്ടറി ജനറല്‍ വി.എന്‍.പ്രസൂദ് മുഖ്യാതിഥിയായിരുന്നു.ജില്ലാ റെസ്ലിംഗ് അസോസിയേഷന്‍ സെക്രട്ടറി എന്‍.വി.ഷബീര്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ഹംസ, എന്‍.മണികണ്ഠന്‍, ജി.സുരേഷ് കുമാര്‍, സംസ്ഥാന ട്രഷറര്‍ പി.ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.വിജയികള്‍ക്ക് മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, സംഘാടക സമിതി ചെയര്‍മാന്‍ ഡോ.കെ.എ.കമ്മാപ്പ, വി.എന്‍. പ്രസൂദ് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.
Previous Post Next Post

نموذج الاتصال