എടത്തനാട്ടുകര: ബാലസംഘം യൂണിറ്റിന്റെ കീഴിൽ വായനാ ദിനം ആചരിച്ചു. പ്രസിഡന്റ് ജഗന്നാദിന്റെ അധ്യക്ഷതയിൽ ബാലസംഘം ഏരിയ കമ്മിറ്റി അംഗം എംബി സുരേഷ് ഉദ്ഘാടനം ചെയ്തു.
"വായനയും കുട്ടികളും "എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. തുടർന്ന്
വായനാദിനവുമായ ക്വിസ് മത്സരവും നടത്തി. രനാരാജ് കുറുവാഞ്ചേരി, നിഥുന കൃഷ്ണ പൊന്നും പുലാക്കൽ, സന ജെബിൻ ചക്കംതൊടി എന്നിവർ മത്സരത്തിൽ വിജയിച്ചു.
വിവേക് തള്ളച്ചിറ, സജീഷ് പി, ജംഷീർ എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.