മണ്ണാർക്കാട്ടുകാരനായ മുഹമ്മദ് ജാസിമിന്റെ സ്വർണ്ണചാട്ടം കേരളത്തിന്റെ മാനം കാത്തു. ദേശീയ സ്‌കൂള്‍ഗെയിംസിന്റെ മൂന്നാംദിനത്തിലാണ് ഒരു മെഡൽ പോലുമില്ലാതെ നിരാശയിലായിരുന്ന കേരള ക്യാമ്പിന് ആവേശം പകർന്ന് മുഹമ്മദ് ജാസിമിന്റെ സ്വർണ്ണ ചാട്ടം. ഹൈജംപിലാണ് മുഹമ്മദ് ജാസിം കേരളത്തിനായി സ്വര്‍ണം നേടിയത്. ഹൈജംപില്‍ 1.99 മീറ്റര്‍ ഉയരം മറികടന്നാണ് ഒന്നാമതെത്തിയത്. മറ്റ് ഫൈനലുകളില്‍ പലതിലും കേരള താരങ്ങൾ നാലാം സ്ഥാനം വരെ എത്തിയെങ്കിലും മെഡലുകളൊന്നും നേടാന്‍ സാധിച്ചില്ല.
കൈതച്ചിറ മേലേക്കളത്തിൽ വീട്ടിൽ കിയാസുദ്ദീൻ, എം കെ ഷാജില ദമ്പതികളുടെ മകനാണ് മുഹമ്മദ് ജാസിം. ജാസിം കല്ലടി ഹയർസെക്കന്ററി സ്ക്കൂളിൽ നിന്നാണ് ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കേരളത്തിന് വേണ്ടി നാഷണൽ മീറ്റിലും, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസുകളിലും പങ്കെടുത്ത് മുമ്പും സ്വർണ്ണ മെഡലുകൾ ഉൾപ്പെടെ സ്വന്തമാക്കി അഭിമാനമായിട്ടുണ്ട് ജാസിം. കല്ലടിയിൽ രാമ ചന്ദ്രനായിരുന്നു ജാസിമിന്റെ കോച്ച്. തുടർപഠനം തിരുവനന്തപുരം ജി വി ജാജ സ്ക്കൂളിലായിരുന്നു അവിടെ മീരാൻ ജോ സെബാസ്റ്റ്യനാണ് ജാസിമിന്റെ കോച്ച്. ഇനി ഇന്ത്യക്ക് വേണ്ടിയും ജാസിം സ്വർണ്ണമെഡൽ നേടുന്നതും കാത്തിരിക്കുകയാണ് ഒരു നാട്