കെഎസ്ആർടിസി ബസിനു പുറകിൽ കോളേജ് ബസ് ഇടിച്ചു; വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

മണ്ണാർക്കാട്: അട്ടപ്പാടി ഭൂതിവഴിയിൽ കെഎസ്ആർടിസി ബസിന് പിന്നിൽ കോളേജ് ബസിടിച്ച് അപകടം, അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്ക്. ഇന്ന് രാവിലെ 8.50 ഓടെയാണ് സംഭവം. ഏരിയസ് (aries) പോളി ടെക്നിക്ക് കോളേജിന്റെ ബസ്സാണ് ആനക്കട്ടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസിയുടെ പിറകിൽ ഇടിച്ചത്.  അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിച്ചു. ഇരു ബസ്സുകൾക്കും കേടുപാടുകളുണ്ട്. ഇരു ബസ്സുകളും മിതമായ വേഗതയിൽ ആണ് സഞ്ചരിച്ചിരുന്നത്. 
Previous Post Next Post

نموذج الاتصال