രക്തദാനത്തിൽ ഒന്നാമത്; സേവ് മണ്ണാർക്കാട് - ബിഡികെക്ക് താലൂക്ക് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന്റെ ആദരം

മണ്ണാർക്കാട്: രക്തദാനം ജീവദാനം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സഹജീവി സ്നേഹത്തിന്റെ ഉത്തമ പ്രതീകങ്ങളായ  സേവ് മണ്ണാർക്കാട് - ബിഡികെക്ക് ആദരം. 2022 ഏപ്രിൽ മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിച്ച് ഡോണേഴ്സിനെ നൽകിയ സന്നദ്ധ സംഘടനക്കുള്ള ആദരവാണ് സേവ് മണ്ണാർക്കാട്  ബി ഡി കെക്ക് ലഭിച്ചത്. പതിനാല് ക്യാമ്പുകളിൽ നിന്നായി 330 ഡോണേഴ്സും മറ്റു തലങ്ങളിലായി 400 ഡോണേഴ്സുമടക്കം 730 ഓളം രക്തദാതാക്കളെയാണ് സേവ് മണ്ണാർക്കാട് - ബിഡികെ  നൽകിയത്.  രക്തദാതൃ ദിനമായ ജൂൺ 14ന് താലൂക്ക് ആശുപത്രി പാലിയേറ്റീവ് ഹാളിൽ വെച്ച്  സംഘടിപ്പിച്ച ചടങ്ങിൽ ആദരവ് കൈമാറി.  ചടങ്ങിൽ 100 തവണ രക്തം നൽകിയ  ഫാദർ ഷിജു ജോൺസൺ, 49 തവണ രക്തം നൽകിയ സേവ് മണ്ണാർക്കാട് ബി ഡി കെ ഭാരവാഹി അസ്ലം അച്ചു, 37 തവണ രക്തം നൽകിയ CPIM മണ്ണാർക്കാട് ലോക്കൽ സെക്രട്ടറി അജീഷ് കുമാർ, സേവ് മണ്ണാർക്കാട് - ബിഡികെ എയ്ഞ്ചൽസ് പ്രവർത്തകരായ ഷാഹിദ (10 തവണ)
ലിൻഷപർവ്വിൻ ( തുടർച്ചയായി 6 തവണ) എന്നിവരെയും ആദരിച്ചു. ബ്ലഡ്ഡ് ബാങ്കിലേക്ക്   ഡോണേഴ്സിനെ എത്തിച്ചതിലുള്ള രണ്ടാം സ്ഥാനം DYFI മണ്ണാർക്കാട് ബ്ലോക്ക് കമ്മറ്റിക്ക് ലഭിച്ചു. ചടങ്ങിൽ RCH ഓഫീസർ Dr. അനിത, DPHN Dr.മിനി, Dr. സുമൻ,  Dr. ജാസ്മിൻ, Dr. ബിൻസി, ബ്ലഡ് ബാങ്ക് ഇൻ ചാർജർ ജസീം മുബാറക്, ബ്ലഡ് ബാങ്ക് കൗൺസിലർ മുഹീനുദ്ദീൻ, സേവ് മണ്ണാർക്കാട് - ബി ഡി കെ ഭാരവാഹികൾ, DYFI പ്രവർത്തകർ എന്നിവർ പങ്കെടുത്തു

ലോക രക്തദാതൃ ദിവസം തിളങ്ങിയത് വനിതകൾ
രക്തദാതൃ ദിനമായ ഇന്നും സേവ് മണ്ണാർക്കാടും, ബിഡികെ കേരള മണ്ണാർക്കാട് താലുക്ക് കമ്മറ്റിയും സംയുക്തമായി മണ്ണാർക്കാട് താലൂക്ക് ഹോസ്പിറ്റൽ രക്തബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.  45 പേര് ക്യാംപിൽ പങ്കെടുത്തു 35 പേര് രക്തം നൽകി
പതിനഞ്ചോളം വനിതകൾ ക്യാമ്പിൽ പങ്കെടുത്തതും ശ്രദ്ദേയമായി
Previous Post Next Post

نموذج الاتصال