യുവാവിന്റെ മരണം; വന്യമൃഗ ആക്രമണം എന്നതിനു വ്യക്തതയില്ല

മണ്ണാർക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത.അട്ടപ്പാടി ഷോളയൂര്‍ ഊരിലാണ് ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണികണ്ഠൻ (26) ആണ് മരിച്ചത്. കാട്ടുപന്നിയുടെ ആക്രമണമെന്നായിരുന്നു നാട്ടുകാര്‍ പറഞ്ഞിന്നത്.  എന്നാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ അടുത്തൊന്നും കാട്ടുപന്നി അടക്കം വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയില്ല. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാവൂ എന്നു വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.

മരണശേഷമാണ് യുവാവിന്റെ വയറില്‍ മുറവുണ്ടായിരിക്കുന്നത്. മരിച്ചശേഷം വയറിന്റെ ഭാഗം വന്യജീവികള്‍ ഭക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും ആരോപിച്ചു. വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഷോളയൂര്‍ ഊരിനുള്ളിലാണ് സംഭവം.

പുലര്‍ച്ചെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, യുവാവ് മരിച്ചതെങ്ങനെയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്നും കാട്ടുപന്നിയുടെ ആക്രമണത്തിലാകാം യുവാവ് മരിച്ചതെന്നുമാണ് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചത്
Previous Post Next Post

نموذج الاتصال