മണ്ണാർക്കാട്: തെങ്കരയിൽ നീർത്തടങ്ങളും കൃഷിഭൂമിയും മണ്ണിട്ട് നികത്തുന്നതിനെതിരെ സിപിഐ തെങ്കര ലോക്കൽ കമ്മിറ്റി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
സിപിഐ മണ്ഡലം കമ്മിറ്റി അംഗം അറുമുഖന്റെ അധ്യക്ഷതയിൽ ലോക്കൽ സെക്രട്ടറി ഭാസ്കരൻ മുണ്ടക്കണ്ണി ഉദ്ഘാടനം ചെയ്തു. AIYF സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് കൈതച്ചിറ, കിസാൻ സഭ നേതാവ് സുകുമാരൻ തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.AIYF മേഖലാ സെക്രട്ടറി CH ഷനൂപ്, പ്രസിഡണ്ട് ആബിദ് കൈതച്ചിറ, മോഹൻദാസ്, കുമാരൻ,രമേഷ് പറക്കോട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണകുമാർ സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം ഭരത് നന്ദിയും പറഞ്ഞു.