പ്ലസ്ടു വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി

മണ്ണാർക്കാട്:  പ്ലസ് ടു വിദ്യാർഥികളെ കോളേജിലെ സീനിയർ വിഭാഗം വിദ്യാർഥികൾ മർദിച്ചതായി പരാതി. കോ-ഓപ്പറേറ്റിവ് കോളേജിലെ പ്ലസ്ടു  വിദ്യാർഥികളായ ടി.സ്വാലിഹ്, അസ്ലം എന്നീ വിദ്യാർഥികൾക്കാണ് മർദനമേറ്റത്.  ഇന്നലെയാണ് സംഭവം.  ഇടവേള സമയത്ത്  ശുചിമുറിയ്ക്ക് സമീപത്ത് വെച്ച് പതിനഞ്ചോളം വരുന്ന സീനിയർ വിദ്യാര്‍ഥികള്‍ സംഘം ചേർന്ന് മര്‍ദിക്കുകയായിരുന്നെന്ന് പരിക്കേറ്റ വിദ്യാര്‍ഥികള്‍ പറഞ്ഞു. നിലത്ത് വീണപ്പോള്‍ വട്ടംകൂടി ചവിട്ടിയെന്നും പരിക്കേറ്റ വിദ്യാര്‍ഥി പറഞ്ഞു

മുടി കളർ ചെയ്തതിനും ഷൂ ധരിച്ചെത്തിയതും നേരത്തെ ഇവരെ സീനിയർ വിദ്യാർഥികൾ ചോദ്യം ചെയ്തിരുന്നുവെന്നും ഈ രീതികൾ മാറ്റാൻ തയ്യാറാകാത്തതിൽ പ്രകോപിതരായാണ് അവർ മർദിച്ചതെന്നുമാണ് പരാതി. പരിക്കേറ്റ വിദ്യാര്‍ഥികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പ്രാഥമിക ചികിത്സ നൽകി.

സംഭവത്തിൽ സ്ഥാപനത്തിന്റെ പ്രിൻസിപ്പലിനും പോലീസിനും വിദ്യാർഥികൾ പരാതി നൽകിയിട്ടുണ്ട്.
Previous Post Next Post

نموذج الاتصال