കല്ലടിക്കോട് : ദേശീയപാത ഇടകുർശ്ശിൽ നിർത്തിയിട്ട ഓട്ടോറിക്ഷയേയും, പിക്കപ്പ് വാനിനെയും ചേർത്തി നിയന്ത്രണം വിട്ട ലോറി ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. ഇടകുർശ്ശി പടിപറക്കൽ വീട്ടിൽ ബിനു(38)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച ഉച്ചക്ക് 1.30 നാണ് സംഭവം. ഭക്ഷണം കഴിക്കാനായി നിർത്തിയിട്ടിരിക്കുകയായിരുന്നു ഓട്ടോയും, പിക്കപ്പ് വാനും., ഓട്ടോഡ്രൈവർ വാഹനത്തിൽ ഉണ്ടായിരുന്നു. മണ്ണാർക്കാട് നിന്നും പാലക്കാട് പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരുകിൽ നിർത്തിയിട്ട ഓട്ടോയിൽ ആദ്യം ഇടിക്കുകയും ഓട്ടോ ചെന്ന് പിക്കപ്പിൽ ഇടിക്കുകയായിരുന്നു. ഓട്ടോ പൂർണ്ണമായും തകർന്നു
നിർത്തിയിട്ട വാഹനങ്ങളിൽ ലോറിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്
byഅഡ്മിൻ
-
0