ചെർപ്പുളശ്ശേരി തൃക്കടീരിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കരാറുകാരനെ ബൈക്കിൽ എത്തി ഇടിച്ചു വീഴ്ത്തി ബൈക്കും, 2 മൊബൈൽ ഫോണുകളും പണവും കവർന്ന ക്വട്ടേഷൻ സംഘാംഗങ്ങളിലെ 3 പേർ അറസ്റ്റിലായി. നാല് ബൈക്കുകളിലായാണ് അക്രമം നടത്തിയത്. തട്ടിയെടുത്ത ബൈക്ക് പോലീസ് കണ്ടെടുത്തു. അക്രമിസംഘം ഉപയോഗിച്ച ഒരു ബൈക്കും കണ്ടെടുത്തു.2023 ഏപ്രിൽ 6 ന് തൃക്കടീരിയിൽ വെച്ചായിരുന്നു കരാറുകാരനെ ആക്രമിച്ച് കവർച്ച നടത്തിയത്. തുടർന്നു മണ്ണാർക്കാട് ഡി.വൈ.എസ്.പി കൃഷ്ണദാസിന്റെ നിർദ്ദേശപ്രകാരം ചെർപ്പുളശേരി സി.ഐ. ശശികുമാറിന്റെ മേൽനോട്ടത്തിൽ എസ് ഐ പ്രമോദ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളായ പാലക്കാട് കല്ലിങ്കലിൽ താമസിക്കുന്ന മുഹമ്മദ് ഹാരിസ്(33), കൊഴിഞ്ഞാംപാറ സ്വദേശി സിക്കന്ദർ ബാഷ(35), കരിമ്പുഴ സ്വദേശിയും കോട്ടായി ഓടനൂരിൽതാമസിക്കുന്ന ജിൻഷാദ്(27) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ 3 പേരെയും ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു..