വാഹനാപകടത്തിൽ യുവാവിന് പരിക്ക്

മണ്ണാർക്കാട്: സംസ്ഥാന പാത ഉണ്ണിയാലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പാലക്കാഴി പുളിക്കൽ തെക്കേതിൽ ഫിറോസിന്റെ മകൻ ഫാസിലിനാണ് (19) പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. മേലാറ്റൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറും എതിരെ വന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ വാഹനങ്ങൾ തകർന്നു. ബൈക്കിലുണ്ടായിരുന്നവർ ഹെൽമെറ്റ് ധരിച്ചിരുന്നത്  കൊണ്ട് വലിയ രക്ഷയായി (ഇരുചക്ര വാഹനമോടിക്കുന്നവരും, പിറകിലിരിക്കുന്നയാളും നിർബന്ധമായും ഹെൽമെറ്റ് ധരിക്കുക). നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റ ഫാസിലിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Previous Post Next Post

نموذج الاتصال