സ്വർണ്ണം മോഷ്ടിച്ച ജീവനക്കാരൻ ശബരിമലയിൽ അറസ്റ്റിൽ. ശബരിമലയിൽ ഭണ്ഡാരത്തിൽ നിക്ഷേപിച്ചിരുന്ന സ്വർണ്ണം മോഷ്ടിച്ച ദേവസ്വം ബോർഡ് ജീവനക്കാരനാണ് പിടിയിലായത്.
ഏറ്റുമാനൂർ കുടമാളൂർ വസുദേവപുരം ക്ഷേത്രത്തിലെ ജീവനക്കാരൻ റെജി കുമാറാണ് പിടിയിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും അതിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകൂ എന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് നടപടി സ്വീകരിച്ചത്.