മണ്ണാർക്കാട്: തത്തമംഗലം ജി.എസ്.എം.വി.എച്ച്.എസ്.എസ്സിൽ നടന്ന ജില്ലാ കേഡറ്റ് ജൂഡോ ചാമ്പ്യൻഷിപ്പിൽ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർസെക്കന്ററി സ്കൂളിന് മികച്ച നേട്ടം. 90 കിലോഗ്രാമിന് മുകളിലുള്ള വിഭാഗത്തിൽ അഭിഷേകും 70 കിലോഗ്രാമിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ആർദ്രയും സ്വർണ മെഡൽ നേടി. റാഇദ് (90 കിലോഗ്രാമിന് താഴെ), ഫിദ(63കിലോഗ്രാമിന് താഴെ) എന്നിവർ വെള്ളി മെഡലും സാഹില, ബിൻഷ, ഷമീല എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കി. അഭിഷേക്, ആർദ്ര, റാഇദ്, ഫിദ എന്നിവർ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. മികച്ച പ്രകടനം കാഴ്ചവച്ച ടീമംഗങ്ങളേയും പരിശീലകൻ കെ.പി.റിയാസിനേയും സ്കൂൾ പി.ടി.എ അഭിനന്ദിച്ചു.
ജില്ലാ കേഡറ്റ് ജൂഡോ ചാമ്പ്യൻഷിപ്പ്; കോട്ടോപ്പാടം കല്ലടിക്ക് മികച്ച നേട്ടം
byഅഡ്മിൻ
-
0