വളാഞ്ചേരി: വളാഞ്ചേരിയില്‍ പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. രണ്ട് വിദ്യാർഥികളുടെ പരാതിയില്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശി ജയരാജനെ (50)യാണ് വളാഞ്ചേരി പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ക്ലാസിനിടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. രണ്ടു കുട്ടികളാണ് അധ്യാപകനെതിരെ പരാതി നല്കിയത്. സംഭവത്തില്‍ കുട്ടികള്‍ ക്ലാസ് ടീച്ചര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പിന്നീട് ഈ പരാതി പ്രധാന അധ്യാപികയും പിടിഎ കമ്മിറ്റിയും പൊലീസിനും ചൈല്‍ഡ്ലൈനും കൈമാറുകയായിരുന്നു. തുടര്‍ന്ന് സ്‌കൂളിലെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസും ചൈല്‍ഡ് ലൈനും ചേര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ശാന്തി നിവാസ് വീട്ടില്‍ ജയരാജനെ അറസ്റ്റ് ചെയ്യുകയായിരിന്നു.