ദേശീയപാതയില്‍ അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ ചരക്കു ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് അപകടം. ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു.  
നാട്ടുകൽ 55ാം മൈലിൽ നിന്ന് തെയ്യോട്ടുകര  പോകുന്ന വഴിയിലെ കാഞ്ഞിരത്തിൻ നടുവിലകത്ത് എന്ന ഇടത്ത് താമസിക്കുന്ന അസിക്കും അദ്ധേഹത്തിന്റെ മകനുമാണ് പരിക്കേറ്റത് എന്നതാണ് ലഭിക്കുന്ന വിവരം.  ശനിയാഴ്ച രാത്രി ഒമ്പതരയോടെ മേലെ കൊടക്കാട് വെച്ചായിരുന്നു സംഭവം. പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്ക് യാത്രികര്‍. പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിയിച്ച പ്രകാരം വട്ടമ്പലത്ത് നിന്നുമെത്തിയ അഗ്നിരക്ഷാ സേന റോഡിലെ രക്തവും മറ്റും വെള്ളം പമ്പ് ചെയ്ത് വൃത്തിയാക്കി.
Previous Post Next Post

نموذج الاتصال