മണ്ണാര്‍ക്കാട്: ബൈക്കപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തെയ്യോട്ടുചിറ കാഞ്ഞിരടത്തിൽ താമസിക്കുന്ന വെള്ളാപ്പള്ളി അബ്ദുൽ അസീസാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെ മേലെ കൊടക്കാട് വെച്ചായിരുന്നു അപകടം. പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ചരക്കു ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ അസീസ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് നാടിനെ ദു:ഖത്തിലാഴ്ത്തിയ വാർത്ത വന്നത്