അലനല്ലൂർ: ബൈക്ക് ഓട്ടോയിൽ തട്ടി മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ ചിരട്ടക്കുളം സ്വദേശി ആലുങ്ങൽ മുജീബിൻ്റെ മകൻ ശിബിലി (18), വാക്കിയപറമ്പൻ സലാമിൻ്റെ മകൻ നിസാം (18) എന്നിവർക്കാണ് പരിക്കേറ്റത്. എടത്തനാട്ടുകര വട്ടമണ്ണപ്പുറം പെട്രോൾ പമ്പിനു സമീപം ബുധനാഴ്ച വൈകുന്നേരം 4:15 ഓടെയാണ് അപകടമുണ്ടായത്. ഓട്ടോയിൽ തട്ടിയ ബൈക്ക് രണ്ട് കാറുകളിലും തട്ടി. തലക്ക് പരിക്കേറ്റ ശിബിലി വട്ടമ്പലത്തെ മദർകെയർ ആശുപത്രിയിൽ ചികിത്സയിലാണ്. കയ്യിനും കാലിനും പൊട്ടലേറ്റ നിസാമിനെ മദർകെയർ ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.