പുഴയിൽ വീണ യുവതിക്ക് രക്ഷകരായി "നന്മ" ക്കൂട്ടം

മണ്ണാർക്കാട്: പുഴയിൽ വീണ യുവതിക്ക് രക്ഷകരായി മണ്ണാർക്കാട്ടെ നന്മക്കൂട്ടം. ചെർപ്പുളശ്ശേരി സ്വദേശിയായ സഫിയയാണ് അപകടത്തിൽ പെട്ടത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. പുഴയിലൂടേ ഇവർ ഒഴുകി വരുന്നത് രണ്ട് കുട്ടികളാണ് ആദ്യമായി കാണുന്നത്. അവർ ഒച്ച വെച്ചതിന്റെ അടിസ്ഥാനത്തിൽ  പ്രദേശവാസികളായ കുറച്ച് പേർ രണ്ട് വശത്തെ കരകളിൽ നിന്നും പുഴയിലേക്ക് ചാടി ഇവരെ കരക്കെത്തിച്ചു,  ഉടനെ നന്മ ആംബുലൻസിനെ ബന്ധപ്പെടുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. തുടർന്ന് പോലീസിനേയും അറിയിച്ചു.  അതിന് ശേഷം അപകടത്തിൽ പെട്ടത് ആരെന്നറിയാൻ നന്മ ആംബുലൻസ് ഗ്രൂപ്പ് ടീം വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പരമാവധി പേരിലേക്ക് എത്തിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ ബന്ധുക്കളെ കണ്ടെത്തുകയായിരുന്നു. വൈകീട്ട് ഏഴ് മണിയോടെ ബന്ധുക്കൾ എത്തി.  അത് വരേയും നന്മ ആംബുലൻസ് ടീമും, പ്രദേശവാസികളും ഇവർക്ക് കാവലായി ഉണ്ടായിരുന്നു.  രക്ഷാ പ്രവർത്തനത്തിന് നന്മ ആംബുലൻസ് ടീം അംഗങ്ങളായ റിയാസ്, അനസ്. പ്രദേശവാസികളായ മാനുപ്പ, ബാബു, റഷീദ് എന്നിവർ നേതൃത്വം നൽകി
Previous Post Next Post

نموذج الاتصال