വാഹനാപകടത്തെ തുടർന്ന് റോഡിൽ ഓയിൽ പരന്നത് ഫയർഫോഴ്സ് വൃത്തിയാക്കി

മണ്ണാർക്കാട് മുൻസിപ്പൽ ബസ് സ്റ്റാൻ്റിന് സമീപം മോട്ടോർ സൈക്കിളും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ ഒമ്പതര മണിയോടെയായിരുന്നു സംഭവം. ഗുരുതര പരിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തെ തുടർന്ന്  റോഡിൽ മോട്ടോർ സൈക്കിളിൻ്റെ ഓയിൽ ലീക്കായത് മറ്റ് വാഹനങ്ങൾക്ക് അപകട ഭീഷണി ഉയർത്തി. ഫയർഫോഴ്സിനെ അറിയച്ചതിനെ തുടർന്ന്  മണ്ണാർക്കാട് ഫയർസ്റ്റേഷനിൽ നിന്നും ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ (മെക്കാനിക്) കെ.മണികണ്ഠൻ, സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ടി. ജയരാജൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം സോപ്പ് പൊടി വിതറി വെള്ളം അടിച്ച് വൃത്തിയാക്കി, അപകട സാധ്യത ലഘൂകരിച്ചു. ഫയർ ആൻറ് റെസ്ക്യൂ ഓഫീസർമാരായ V സുരേഷ് കുമാർ, ടി ജോ തോമസ്, M രമേഷ്, MR രാഖിൽ എന്നിവർ പങ്കെടുത്തു. മണ്ണാർക്കാട് പോലീസ് ഗതാഗതം നിയന്ത്രിച്ച് സേനക്ക് പ്രവർത്തിക്കാൻ സൗകര്യമൊരുക്കി.
Previous Post Next Post

نموذج الاتصال