മണ്ണാർക്കാട്: മണിപ്പൂരിൽ ക്രൈസ്തവർക്കെതിരായി നടന്നു വരുന്ന ആക്രമണങ്ങൾക്കും അനീതിക്കുമെതിരെ മണിപ്പൂർ ക്രൈസ്തവ ജനതക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് സെന്റ് ജെയിംസ് ചർച്ച് മണ്ണാർക്കാട് കെസിവൈഎം യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രേതിഷേധ ജ്വാല സംഘടിപ്പിച്ചു.
പ്രതിഷേധ ജാഥ സെൻറ് ജെയിംസ് ദേവാലയ വികാരി ഫാദർ സുജി ജോൺ ഉദ്ഘാടനം ചെയ്തു.. കെ സി വൈ എം രൂപത ഡയറക്ടർ ഫാ.പ്രഫിൻ , സെൻറ് ജെയിംസ് ദേവാലയ സഹ വികാരി ഫാദർ ക്ലിന്റ് ,കെ സി വൈ എം രൂപത പ്രസിഡണ്ട് ആൻ്റോ, സംസ്ഥാന കമ്മിറ്റി നേതാക്കളായ ജ്യോത്സന ഷാജി,ഫ്രാൻസിസ്, എന്നിവർ ആശംസക്കൾ നേർന്നു