ബസ് സ്റ്റാന്റിൽ കുഴഞ്ഞ് വീണ ആന്ധ്രാസ്വദേശി മരിച്ചു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. ആന്ധ്ര കടപ്പ ജില്ലയില്‍ താരക രാമനഗര്‍ എസ്.വി.ഡി കോളജിന് സമീപം താമസിക്കുന്ന മഹബൂബിന്റെ മകന്‍ ഷെയ്ഖ് അമീര്‍ ബാഷ (39) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഇയാള്‍ കുഴഞ്ഞ് വീണത് കണ്ടതിനെ  തുടര്‍ന്ന് പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലിസെത്തി ആംബുലന്‍സില്‍ കയറ്റി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ കുറച്ച് സമയത്തിനുള്ളില്‍ മരണം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളെ വിവരം അറിയിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നതായി മണ്ണാര്‍ക്കാട് പൊലിസ് അറിയിച്ചു.
Previous Post Next Post

نموذج الاتصال