മണ്ണാർക്കാട് : നെല്ലിപ്പുഴയിലെ പഴയ ഇരുമ്പുപാലത്തിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിമ്പ എടക്കുറുശ്ശി കിളിക്കാട്ടുതോട്ടത്തിൽ ബാബുവാണ് (79)മരിച്ചത്. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. മണ്ണാർക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു
വെള്ളിയാഴ്ച ഉച്ചയ്ക്ക് മണ്ണാർക്കാട് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽനിന്നു ഇറങ്ങിയതാണെന്ന് ബന്ധുക്കൾ പറഞ്ഞതായി പോലീസ് പറഞ്ഞു. മരണകാരണം വ്യക്തമല്ല
ഭാര്യ: പരേതയായ വാസന്തി. മക്കൾ: ഷിജുമോൻ, ഷിനോയ്, ഷിനി, ജിജീഷ. മരുമക്കൾ: ഇന്ദിര, ആഷ, വാസു, അനിൽകുമാർ
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)