ഫോൺവിളിയെ സംബന്ധിച്ച തർക്കം കൊലപാതകത്തിൽ കലാശിച്ചു; ഭാര്യ പിടിയിൽ

തൃശൂർ: വരന്തരപ്പിള്ളിയിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വിനോദ് ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്‌തു.  ദമ്പതിമാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഭാര്യ ഭര്‍ത്താവിനെ കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ - ജൂലൈ പതിനൊന്നാം തീയതി രാത്രിയാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയാണ് ഭാര്യ നിഷ. നിഷയുടെ ഫോൺ വിളികളിൽ സംശയാലുവായിരുന്ന വിനോദ് ഇതേചൊല്ലി കലഹിക്കുമായിരുന്നു. സംഭവ ദിവസം വൈകീട്ട് ജോലി കഴിഞ്ഞെത്തിയ വിനോദ്, നിഷ ഫോൺവിളിക്കുന്നതു കണ്ട് ഒച്ചവയ്ക്കുകയും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്‌തു. നിഷ ഫോൺ കൊടുക്കാതിരുന്നതോടെ ഇരുവരും തമ്മില്‍ മൽപിടുത്തം നടന്നു. പിടിവലിക്കിടയിൽ വിനോദ് കൈപിടിച്ച് തിരിച്ചതോടെ, നിഷ സമീപത്തിരുന്ന മൂർച്ചയേറിയ കറിക്കത്തി കൊണ്ട് വിനോദിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ഭയന്നുപോയ നിഷ മുറിവ് അമർത്തിപ്പിടിച്ചതിനാൽ ആന്തരിക രക്തസ്രാവമുണ്ടായി. ഇതോടെ വിനോദ് തളർന്നു പോയി. വിനോദിന്റെ രക്തസ്രാവം നിലയ്ക്കാതിരുന്നതോടെ നിഷ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ ആരോഗ്യനില വഷളായി മരണം സംഭവിച്ചു. പിടിവലിക്കിടെ നിലത്തുവീണപ്പോൾ എന്തോകൊണ്ടതാണ് മുറിവിന് കാരണമെന്നാണ് നിഷ ആശുപത്രിയിൽ അറിയിച്ചിരുന്നത്
Previous Post Next Post

نموذج الاتصال