അബൂദബി: ഹൃദയാഘാതത്തെ തുടർന്ന് മണ്ണാർക്കാട് സ്വദേശി അബൂദബിയിൽ നിര്യാതനായി. അരയൻകോട് കാവുണ്ടത്ത് അരിക്കാരൻ അലവിയുടെ മകൻ അബ്ദുൽ ലത്തീഫ്(60)ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
30 വർഷമായി ബനിയാസിൽ അറബിക് ടെക്സ്റ്റൈൽ മേഖലയിൽ പ്രവർത്തിച്ച് വരികയായിരുന്നു. ന്യൂവൈറ്റ്, വൈറ്റ് കോർണർ സ്ഥാപനങ്ങളുടെ ഉടമയാണ്.അബൂദബി കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ ഖബറടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഭാര്യ: റജില
മക്കൾ: മുഹമ്മദ് അഫീഫ്, ജെയ്ഫ് അലവി, ഹനിത്ത്.