കരിമ്പയിലെ ഈ മനുഷ്യൻ ശരിക്കും ഒരു അത്ഭുതമാണ്

മണ്ണാർക്കാട്: മനുഷ്യ സ്നേഹത്തിന്റെ പര്യാപദങ്ങളിലൊന്നാണ് ഈ മനുഷ്യൻ. കൃത്യമായ മൂന്ന് മാസ ഇടവേളകളിൽ രക്തം ദാനം ചെയ്യുന്ന വ്യക്തി. തന്റെ രക്തം മറ്റൊരാളുടെ ജീവൻ രക്ഷിക്കാനുതകുന്നതിൽ അതിയായ സന്തോഷം കണ്ടെത്തുന്നയാൾ. അതിനായി ഏത് പാതിരാത്രിയിലും യാത്രപോകാൻ ഒരുക്കമാണ് ഈ മനുഷ്യസ്നേഹി.  പറഞ്ഞ് വരുന്നത്   കല്ലടിക്കോട്, കരിമ്പ സ്വദേശി സുരേഷിനെക്കുറിച്ചാണ് എല്ലാ മൂന്ന് മാസത്തിലും കൃത്യമായി രക്തദാനം ചെയ്യുന്ന ഒരു അപൂർവ്വ വ്യക്തി. രക്തം ദാനം ചെയ്ത് മൂന്ന് മാസമായാൽ അത് രക്തദാതാക്കളുടെ ഗ്രൂപ്പിൽ കൃത്യമായി അറിയിച്ച് എന്നെ എപ്പോൾ വേണമെങ്കിലും വിളിക്കാം എന്ന് ഓർമ്മിപ്പിക്കുന്ന ആളാണ് സുരേഷ്.

കഴിഞ്ഞ ദിവസം രക്തദാനത്തിന് വേണ്ടി  രാവിലെ 5 മണിക്ക് വീട്ടിൽ നിന്ന് പുറപ്പെട്ട്  കിലോമീറ്ററുകൾ താണ്ടി കരിമ്പയിൽ നിന്ന് ചിറ്റൂർ വിളയോടി കരുണ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒരു ഓപ്പറേഷൻ കേസിന് രക്തം നൽകാൻ എത്തിയെങ്കിലും  ആവശ്യം വന്നില്ല. പക്ഷേ   
പാലക്കാട് ജില്ല ആശുപത്രിയിൽ ആർക്കെങ്കിലും രക്തം ആവശ്യമുണ്ടോ എന്ന് തിരക്കി  ചികിൽസയിലുള്ള രോഗിക്ക് തൻ്റെ 66 ആമത്തെ രക്തദാനം നിർവ്വഹിച്ചാണ് സുരേഷ് മടങ്ങിയത്.
Previous Post Next Post

نموذج الاتصال