ചെർപ്പുളശ്ശേരി: 580 ഗ്രാം കൊക്കെയ്‌നുമായി മലപ്പുറം സ്വദേശി ചെർപ്പുളശ്ശേരി പോലീസ് പിടിയിലായി. കുനിയിൽ വീട്, പണിക്കരുപടി, കുറ്റിപ്പാലയിലുള്ള റിസ്വാൻ (28) ആണ് പിടിയിലായത്. ചെർപ്പുളശ്ശേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം മണ്ണാർക്കാട് ഡി.വൈ.എസ്.പി. വി എ കൃഷ്ണദാസ് , പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ, എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ ബി.പ്രമോദിൻ്റെ നേതൃത്വത്തിലുള്ള ചെർപ്പുളശ്ശേരി പോലീസും സബ്ബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്