കടമ്പഴിപ്പുറത്ത് വാഹനാപകടം; യുവതി മരിച്ചു

കടമ്പഴിപ്പുറത്ത് ദോസ്തും രണ്ട്  സ്കൂട്ടിയും തമ്മിൽ ഇടിച്ച് അപകടം, യുവതി മരിച്ചു. ചെര്‍പ്പുളശ്ശേരി BRC യിലെ സ്പെഷ്യല്‍ എജ്യുകേറ്റര്‍  സുനിത (31) ആണ് മരിച്ചത്.  കാരാകുറിശ്ശി അരപ്പാറ സ്വദേശിനിയാണ്.
കടമ്പഴിപ്പുറത്ത് ബി.ആര്‍.സി ക്കു സമീപം ഇന്ന് വൈകീട്ടായിരുന്നു അപകടം. ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന  അധ്യാപികയുടെ ആകസ്മിക നിര്യാണം നാടിനെ കണ്ണീരിലാഴ്ത്തി
Previous Post Next Post

نموذج الاتصال