അടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് ക്രൂരമർദ്ദനം

ശ്രീകൃഷ്ണപുരം:  അടക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് മാനസികവെല്ലുവിളി നേരിടുന്നയാളെ ക്രൂരമായി മർദ്ദിച്ചു. ശ്രീകൃഷ്ണപുരം സ്വദേശി മുരളീധരനാണ് മർദ്ദനമേറ്റത്. വാരിയെല്ലിന് ക്ഷതമേറ്റ മുരളീധരൻ പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.  പരിക്കേറ്റ് കിടക്കുകയായിരുന്ന മുരളീധരനെ നാട്ടുകാർ ആണ് ആശുപത്രിയിൽ എത്തിച്ചത്. ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Previous Post Next Post

نموذج الاتصال