കല്ലടിക്കോട് കാട്ടുശ്ശേരി ശ്രീ അയ്യപ്പന്‍ കാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോല്‍സവം; ഗതാഗത നിയന്ത്രണം ഇങ്ങനെ

കല്ലടിക്കോട്  കാട്ടുശ്ശേരി ശ്രീ അയ്യപ്പന്‍ കാവ് ക്ഷേത്രത്തിലെ 2023 വര്‍ഷത്തെ താലപ്പൊലി മഹോല്‍സവത്തോടനുബന്ധിച്ച്    17-12-2023 തിയ്യതി ഞായറാഴ്ച  ഉച്ചയ്ക്ക് 03.00 മണി മുതല്‍ രാത്രി 10.00 മണിവരെ പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽ വാഹന ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. പാലക്കാട് ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന  ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ മുണ്ടൂര്‍ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ്  കോങ്ങാട് , തിരുവാഴിയോട്, ശ്രീകൃഷ്ണപുരം, ആര്യമ്പാവ് വഴി പോകേണ്ടതും,   കോഴിക്കോട് ഭാഗത്തു നിന്ന് പാലക്കാടിലേക്ക് വരുന്ന ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ ആര്യമ്പാവ് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ്  തിരുവാഴിയോട്, കോങ്ങാട്, മുണ്ടൂര്‍ വഴി പാലക്കാട് ഭാഗത്തേക്ക് പോകേണ്ടതുമാണ്.

കല്ലടിക്കോട്, ശ്രീ കാട്ടുശ്ശേരി അയ്യപ്പൻകാവിലെ താലപ്പൊലി മഹോത്സവവത്തിൽ  16 ശനിയാഴ്ച്ച ഗണപതിഹോമം, വിശേഷാൽ പൂജകൾ, ദീപാരാധന വൈകുന്നേരം 6.30 ന് ട്രിപ്പിൾ തായമ്പക.

17 ഞായർ താലപ്പൊലി ദിവസം കാലത്ത് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7മണിക്ക് നാദസ്വരകച്ചേരി, ഉച്ചപൂജ, ശീവേലി, കേളി, പറ്റ്, പുറത്തേക്കെഴുന്നള്ളിപ്പ്, താലം നിരത്തൽ, ദീപാരാധന, വൈകീട്ട് 6 മുതൽ പഞ്ചവാദ്യം, രാത്രി 8.30 മുതൽ വിവിധദേശങ്ങളുടെ വേലകൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നു,തുടർന്ന് ചുറ്റുവിളക്ക്,നട അടയ്ക്കൽ 

Post a Comment

Previous Post Next Post