മണ്ണാർക്കാട്: നഗരസഭയിൽ സാധാരണക്കാരായ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുന്ന രണ്ട് വെൽനെസ് സെന്ററുകളിൽ ഒന്ന് ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു. ഒന്ന് മുക്കണ്ണത്തും മറ്റൊന്ന് നാരങ്ങപറ്റയിലുമാണ് പ്രവർത്തിക്കുക. മുക്കണ്ണത്തെ വെൽനെസ്സ് സെന്ററിന്റെ ഉദ്ഘാടനം മുക്കണ്ണം സെൻ്ററിൻ്റെ മണ്ണാർക്കാട് MLA അഡ്വ.എൻ ഷംസുദ്ധീൻ നിർവ്വഹിച്ചു.
മുക്കണ്ണം 17-ാംവാർഡിലാണ് പ്രവർത്തനം തുടങ്ങിയത്. പ്രകടനപത്രികയിൽ താൻ നാട്ടുകാർക്ക് നൽകിയ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ഒരു വെൽനെസ് സെന്റർ എന്നുള്ളത്. അത് യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ പറഞ്ഞു.
നഗരസഭയിലെ മറ്റൊരു വെൽനസ്സ് സെന്റർ താരങ്ങപ്പറ്റയിൽ ഈ വരുന്ന 7-ാം തിയ്യതി ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കും. ഇതോടെ നഗരസഭയുടെ രണ്ടു വെൽനസ്സ് സെന്ററുകൾ നാട്ടുകാർക്ക് പ്രയോജനകരമായ രീതിയിൽ തുറന്ന് പ്രവർത്തിക്കും.