എം.ഇ.എസ്. കല്ലടി കോളജിൽ ക്ലാസുകൾ പുനരാരംഭിച്ചു

മണ്ണാര്‍ക്കാട്: വിദ്യാര്‍ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് അടച്ചിരുന്ന എം.ഇ.എസ്. കല്ലടി കോളജില്‍ ഇന്നു മുതല്‍ ക്ലാസ്സുകള്‍ പുനരാരംഭിച്ചു. ഇന്നലെ കോളജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനമുണ്ടായത്.  

രാവിലെ ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥികളുടെയും ഉച്ചകഴിഞ്ഞ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും യോഗമാണ് ചേർന്നത്. യോഗത്തിൽ 900 പേര്‍ പങ്കെടുത്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശനമായി നടപടികളുമായി  മുന്നോട്ടു പോകാന്‍ കോളജ് അധികൃതരോട് യോഗം ആവശ്യപ്പെട്ടു. കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നത് ശരിയല്ലെന്നും വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുമെന്നതും യോഗം ചൂണ്ടിക്കാട്ടി. കോളേജ് സ്വീകരിച്ച നടപടികളും അധികൃതര്‍ വിശദീകരിച്ചു. തുടര്‍ന്നാണ് ഇന്നു മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. സി. രാജേഷ് അധ്യക്ഷനായി.  പി.ടി.എ. വൈസ് പ്രസിഡന്റ് കാസിം ആലായന്‍, ജോ. സെക്രട്ടറി   ഷഹീറ,  സെക്രട്ടറി പി. സൈതലവി  , ഖജാ.  അബ്ദുള്‍ മുനീര്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ടി. കെ. ജലീല്‍ എന്നിവര്‍ സംസാരിച്ചു.
Previous Post Next Post

نموذج الاتصال